പാലും തേനുമൊഴുകുന്ന വാഗ്ദത്ത ഭൂമിയില്‍ ഇന്ന് ചോരപ്പുഴയാണ് ഒഴുകുന്നത് – സി പി ഐ സംസ്ഥാന എക്‌സി. അംഗം രാജാജി മാത്യു തോമസ്

ചാവക്കാട് : പാലും തേനുമൊഴുകുന്ന വാഗ്ദത്ത ഭൂമിയില്‍ ഇന്ന് ചോരപ്പുഴയാണ് ഒഴുകുന്നത് എന്ന് സി പി ഐ സംസ്ഥാന എക്‌സി. മെമ്പര്‍ രാജാജി മാത്യു തോമസ്. സി പി ഐ ചാവക്കാട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജാജി. കുടിവെള്ളവും ഭക്ഷണവുമില്ലാതെ, മനുഷ്യര്‍ മരിക്കുകയാണ്. അന്താരാഷ്ട്ര യുദ്ധ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ആശുപത്രികളില്‍ പോലും ബോംബുകള്‍ വര്‍ഷിച്ച് സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളുമുള്‍പ്പെടെയുള്ള മനുഷ്യരെ കൊന്നൊടുക്കുകയാണ് ഇസ്രയേലെന്നു അദ്ദേഹം പറഞ്ഞു.

സി പി ഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍ സ്വാഗതം പറഞ്ഞു. മണലൂര്‍ മണ്ഡലം സെക്രട്ടറി വി ആര്‍ മനോജ് അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സംസ്ഥാന കമ്മിറ്റിയംഗം രാകേഷ് കണിയാമ്പറമ്പില്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ പി ബി ഷാജന്‍, ഗീത ഗോപി, സി വി ശ്രീനിവാസന്‍, മഹിള സംഘം ജില്ലാ വൈസ് പ്രസിഡണ്ട് ഗീത രാജന്‍, ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ്, പ്രസീത അര്‍ജുനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Comments are closed.