കാരുണ്യമാണ് പ്രവാചകൻ ഈശ്വര സ്മരണ മാനവ സൗഹൃദം വളർത്താൻ ഉതകണം – കോഴിക്കോട് വലിയ ഖാദി

ചാവക്കാട് : തിരുവത്ര പുതിയറ പള്ളിയിൽ സയ്യിദ് മുഹമ്മദ് ഹിബ്ബത്തുള്ളാഹിൽ ബുഖാരി ( റ) സ്ഥാപിതമായി മാസം തോറും നടത്തി വരാറുള്ള അസ്സ്വലാതുന്നാരിയ്യ മുപ്പത്തിമൂന്നാം വാർഷികം നടന്നു. കോഴിക്കോട് വലിയ കാസി പാണക്കാട് അബ്ദുൾ നാസിർ ഹയ്യ് ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. സയ്യിദ് ഇബ്നു ഹിബ്ബത്തുള്ളാഹിൽ അൽ ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഹല്ല് ഖത്തീബ് പി ഹസ്സൻ ലതീഫി അദ്ധ്യക്ഷത വഹിച്ചു. ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര മുഖ്യ പ്രഭാഷണം നടത്തി.

എൻ എം ബാവ മുസ്ല്യാർ, കെ എം കബീർ ബാഖവി, എം എം അബ്ദുൽ സത്താർ ദാരിമി, ടി ജുമാൻ സഖാഫി, കെ അസീസ് സഖാഫി, വി കെ മുസ്തഫ ലതീഫി, ഐ ടീ അലി മുസ്‌ല്യാർ, കെ ബഷീർ ലതീഫി, കെ നൗഫൽ, വി എ ബഷീർ ഫൈസി, വി എ അഷ്കർ അലി ബദ്രി, കെ യു ഫൈസൽ സഖാഫി, എ ബി അബുതാഹിർ ബാഖവി, എച്ച് എം റഫീക് ഫൈസി, സി ആർ റഫീക് ഹുദവി എന്നിവർ സംസാരിച്ചു.
ഭക്ഷണ വിതരണത്തിന് കെ എച്ച് അബ്ദുൽ സത്താർ, ടി വി കമറു, പി എം നാസർ, ടി ബി മജീദ്, പി കെ കോയ, പി എസ് അബൂബക്കർ, ടീ എം റഷീദ് എന്നിവർ നേതൃത്വം നൽകി.

Comments are closed.