mehandi new

ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളെ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ചു

fairy tale

ഗുരുവായൂര്‍ : ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജീവനക്കാരുടെ പ്രതിനിധി ഉള്‍പ്പെടെയുള്ള ദേവസ്വം ഭരണസമിതി അംഗങ്ങളെ ഒഴിവാക്കിയ നടപടിയെ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (കോണ്‍ഗ്രസ്സ്) പ്രതിഷേധിച്ചു. ജീവനക്കാരുടെ സഹകരണ സംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം പാര്‍ട്ടി പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. സഹകരണ സംഘത്തില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതിയെപറ്റിയും വഴിവിട്ട നിയമനങ്ങളെ പറ്റിയും അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സീനിയര്‍ വൈസ് പ്രസിഡന്റ് ബി.മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.കെ ഗോപാലകൃഷ്ണന്‍, എന്‍.രാജു, സി.വി സുബ്രമണ്യന്‍, ടി.വി.കൃഷ്ണദാസ്, കെ.പ്രദീപ്കുമാര്‍, ഇ. രമേശന്‍, ശിവന്‍ കണിച്ചാടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.