റോഡിന്റെ പേര് മാറ്റിയ നഗരസഭ നടപടിയിൽ പ്രതിഷേധം

ചാവക്കാട് : റോഡിൻ്റെ പേര് മാറ്റിയ നഗരസഭ നടപടിയിൽ പ്രതിഷേധം. ചാവക്കാട് നഗരസഭ 7-ാം വാർഡിൽ ഉൾപ്പെട്ട കോടതിയുടെ പുറകുവശത്തു കൂടെ പോകുന്ന ഓവുങ്ങലിൽ നിന്നും മുതുവട്ടൂർ പാലയൂർ റോഡിൽ സന്ധിക്കുന്ന കാജ പരീത് ഹാജി റോഡിന്റെ പേരാണ് മാറ്റിയത്. ചാവക്കാട് മുതുവട്ടൂർ മേഖലയിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ വ്യവസായ രംഗത്ത് നിറസാന്നിദ്ധ്യവും ചാവക്കാട് നഗരസഭ പ്രഥമ കൗൺസിൽ അംഗവും കൂടിയായ പരീത് ഹാജിയുടെ പേര് മാറ്റിയതിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ്.

പുതുതായി നാമകരണം ചെയ്ത മൂലാംകുളം റോഡ് മാറ്റി പരീത് ഹാജി റോഡ് എന്ന് പുനർ നാമകരണം ചെയ്യണമെന്ന് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് പി.വി. ബദറുദ്ധീൻ, ജനറൽ സെക്രട്ടറി കരിക്കയിൽ സക്കീർ എന്നിവർ ആവശ്യപ്പെട്ടു.

Comments are closed.