mehandi new

സർക്കാറിന്റെ വഞ്ചനക്കെതിരെ സബ്ബ് ട്രഷറിക്ക് മുന്നിൽ ക്ഷാമബത്ത ഉത്തരവ് കത്തിച്ച് പ്രതിഷേധം

fairy tale

ചാവക്കാട് : 39 മാസത്തെ ക്ഷാമബത്ത കുടിശിക അനുവദിക്കാത്ത സർക്കാർ നയത്തിൽ പ്രതിഷേധിച്ച് സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. 2021മുതൽ ലഭിക്കേണ്ട ക്ഷാമാശ്വാസം   2 %  അനുവദിച്ച് ഉത്തരവ് ഇറങ്ങിയെങ്കിലും കുടിശിക അനുവദിക്കാതെ 2024 ഏപ്രിൽ മാസം മുതൽ പെൻഷനോടൊപ്പം നൽകുമെന്ന് പറഞ്ഞ്  ജീവനക്കാരേയും പെൻഷൻ കാരേയും സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ചാണ് കെ.എസ് എസ്.പി.എ ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ ഉത്തരവ് ചാവക്കാട് സബ്ബ് ട്രഷറിക്ക് മുന്നിൽ  കത്തിച്ചു പ്രതിഷേധിച്ചത്.

planet fashion

പ്രസിഡണ്ട് വി. എം. കൊച്ചപ്പൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. എഫ്. ജോയ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ. ഗിരീന്ദ്ര ബാബു,, പി. ഐ ലാസർ മാസ്റ്റർ, വി. കെ. ജയരാജൻ, തോംസൺ വാഴപ്പിള്ളി, ബ്രില്യൻ്റ് വർഗീസ്, സുജയ്യ, കെ. പി. പോളി, ഹരിഹരൻ വി. പി  എന്നിവർ പ്രസംഗിച്ചു.

Ma care dec ad

Comments are closed.