സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ സര്‍ഗ്ഗാത്മക സമരമൊരുക്കി ശ്രീകൃഷ്ണ കോളേജ് വിദ്യാര്‍ത്ഥികള്‍

ഗുരുവായൂര്‍: മാഗസ്സിന്‍ കത്തിച്ച സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ സര്‍ഗ്ഗാത്മക സമരമൊരുക്കി ശ്രീകൃഷ്ണ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധോത്സവം. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ മാഗസിന്‍ കത്തിക്കുകയും എസ് എഫ് ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതിനെതിരെയായിരുന്നു ശ്രീകൃഷ്ണ കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. സംഘപരിവാറിന്റേത് നല്ല അസ്സല്‍ തോനിവാസം എന്ന പേരിലാണ് പ്രതിഷേധോത്സവം സംഘടിപ്പിച്ചത്. പാട്ടുപാടിയും, തത്സമയം തയ്യാറാക്കിയ ചെറുനാടകവും, കവിതാലാപനവും, ചിത്രരചനയും നടത്തിയായിരുന്നു പ്രതിഷേധോത്സവം. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഷെക്കീര്‍, പ്രസിഡന്റ് യദുചന്ദ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

Comments are closed.