ക്രിസ്തുമസ്സ് ആഘോഷത്തിന് തടസ്സങ്ങൾ സൃഷ്‌ടിച്ച പോലീസ് നടപടിക്കെതിരെ പാലയൂർ ഫോറാനയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
ചാവക്കാട് : പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ ക്രിസ്തുമസ്സ് ആഘോഷത്തിന് തടസ്സങ്ങൾ സൃഷ്‌ടിച്ച പോലീസ് നടപടിക്കെതിരെ പാലയൂർ ഫോറാനയുടെ അഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി ചാവക്കാട് താലൂക്ക് കാര്യാലയത്തിന് സമീപം (വസന്തം കോർണർ) സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗവും കത്തോലിക്ക കോൺഗ്രസ് തൃശ്ശൂർ അതിരൂപത പ്രസിഡന്റ് ജോബി കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. ഫോറോന പ്രസിഡന്റ് ജോഷി കൊമ്പൻ, കത്തോലിക്ക കോൺഗ്രസ്സ് ട്രെഷറർ റോണി അഗസ്റ്റിൻ, കുടുംബ കൂട്ടായ്മ ഫോറോന കൺവീനർ തോമസ് ചിറമ്മേൽ എന്നിവർ പ്രസംഗിച്ചു. ക്രിസ്തുമസ്സ് പരിപാടികൾ അലങ്കോലമാക്കുകയും, അവഹേളിക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഇടവക ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയം കണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, ഹൈസൺ പി എ, പ്രതിനിധിയോഗം സെക്രട്ടറി ബിനു താണിക്കൽ, തീർത്ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, ജോയസി ആന്റണി, ബീന ജോഷി എന്നിവർ നേതൃത്വം നൽകി. പി ഐ ലാസർ സ്വാഗതവും, സേവ്യർ വാകയിൽ നന്ദിയും പറഞ്ഞു.
Comments are closed.