mehandi banner desktop
Chavakkad online

പി എസ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

Ft

തിരുവത്ര : മത-സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യവും മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റിയുടെ മുൻ പ്രസിഡന്റും ഗുരുവായൂർ മണ്ഡലം മുൻ സെക്രട്ടറിയുമായിരുന്ന പി എസ് അബൂബക്കർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. തിരുവത്ര പുതിയറ ലീഗ് ഓഫീസിൽ മേഖലാ പ്രസിഡന്റ് പിപി ഷാഹുവിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സദസ്സ് ഉമ്മുൽ ഖുവൈൻ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌കറലി ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ സെക്രട്ടറി പി എം അനസ്, ട്രഷറർ ഹനീഫ് ചാവക്കാട് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. വി മിർകാസിം മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

Jan oushadi

Comments are closed.