പി ടി മോഹനകൃഷ്ണൻ അഞ്ചാം ചരമ വാർഷിക ദിനം – അനുസ്മരണ യോഗം സംഘടിപ്പിച്ചു
ചാവക്കാട് : മുതിർന്ന കോൺഗ്രസ് നേതാവും മുൻ പൊന്നാനി എം.എൽ.എയും ഗുരുവായൂർ ദേവസ്വംബോർഡ് മുൻ ചെയർമാനുമായ പി.ടി. മോഹനകൃഷ്ണന്റെ അഞ്ചാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം മുൻ എം എൽ എ യും മുൻ ദേവസ്വം ചെയർമാനുമായ ടി വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. മുൻ കെ പി സി സി മെമ്പർ സി എ ഗോപപ്രതാപൻ അനുസ്മരണ പ്രഭാഷണം നടത്തി. പി വി ബദറുദ്ധീൻ, കെ വി സത്താർ ഇർഷാദ് ചേറ്റുവ, ജമാൽ പെരുമ്പാടി, നിഖിൽ ജി കൃഷ്ണൻ, സി എസ് സൂരജ് എം ബി സുധീർ എന്നിവർ പ്രസംഗിച്ചു.
Comments are closed.