പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനരോഷം – എൽ ഡി എഫ് ചാവക്കാട് റാലി നടത്തി

ചാവക്കാട് : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ എൽ ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മുല്ലത്തറ ഹോച്മിൻ സെന്ററിൽ നിന്നും ആരംഭിച്ച റാലിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ചാവക്കാട് നഗരം ചുറ്റി പ്രകടനം ബസ്സ് സ്റ്റാണ്ടിൽ സമാപിച്ചു. എൽ ഡി എഫ്കെ കൺവീനർ കെ വി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. ടി ടി ശിവദാസൻ അധ്യക്ഷത വഹിച്ചു. സി സുമേഷ് സ്വാഗതം പറഞ്ഞു.

അഡ്വ മുഹമ്മദ് ബഷീർ, ഗീത ഗോപി, സൈതാലിക്കുട്ടി, കാദർ ചക്കര, ഫിറോസ് പി തൈപറമ്പിൽ, എം ആർ രാധാകൃഷ്ണൻ, എ എച്ച് അക്ബർ, കെ എച്ച് സലാം എന്നിവർ നേതൃത്വം നൽകി.

Comments are closed.