Header

പൗരത്വ നിയമ വിജ്ഞാപനത്തിനെതിരെ പ്രതിഷേധമുയർത്തി യൂത്ത് ലീഗ് ഫ്രീഡം മാർച്ച്

ചാവക്കാട് : രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതിന് ഭരണഘടനാ വിരുദ്ധവുമായ പൗരത്വ നിയമ വിജ്ഞാപനം പുറപ്പെടുവിച്ച മോദി സർക്കാരിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്രീഡം മാർച്ച്‌ സംഘടിപ്പിച്ചു. സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഇന്നലെ രാത്രി 10 മണിക്ക് മണത്തല പള്ളി പരിസരത്ത് നിന്നും ആരംഭിച്ച മാർച്ചിൽ നൂറു കണക്കിന് പ്രവർത്തകർ അണിനിരന്നു. 

ചാവക്കാട് സെന്ററിൽ നടന്ന പ്രതിഷേധ യോഗം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ടി ആർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് പി കെ അബൂബക്കർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി വി ഉമ്മർ കുഞ്ഞി, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കബീർ ഫൈസി, യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ അലി അകലാട്, അസീസ് മന്നലാംകുന്ന്, ഷജീർ പുന്ന, എം എസ് എഫ് ജില്ല പ്രസിഡന്റ് ആരിഫ് പാലയൂർ, മുസ്‌ലിം ലീഗ് നേതാക്കളായ ലത്തീഫ് പാലയൂർ, എ ച്ച് സൈനുൽ അബിദീൻ, വി എം മനാഫ്, മായിൻകുട്ടി, ടി.കെ ഉസ്മാൻ, സൈദുമുഹമ്മദ് പോക്കാകില്ലത്ത്, ഫൈസൽ കാനാമ്പുള്ളി, റാഫി അണ്ടത്തോട്, ഫൈസൽ കാര്യാടത്ത്, എം സി ഗഫൂർ എന്നിവർ പ്രസംഗിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളായ റിയാസ് തെക്കഞ്ചേരി, മുനീർ കടവിൽ, സുൽഫിക്കർ, പി എ അഷ്‌കർ അലി, നൗഫൽ കുഴിങ്ങര, പി. കെ അലി, ഷാജഹാൻ കെ, അഷ്‌റഫ്‌ ചോലയിൽ, ഇർഷാദ്, കെ സി ബാദുഷ, മുഹമ്മദ്‌ നാസിഫ്, ടി കെ ഷബീർ അലി, സി. എ അജ്മൽ, നിഹാൽ നൗഷാദ്, റിയാസ് പി ബി, സാലിഹ് മണത്തല എന്നിവർ നേതൃത്വം നൽകി.

thahani steels

Comments are closed.