mehandi new

കടപ്പുറം പഞ്ചായത്ത് 4-ാം വാർഡ് കമ്മറ്റി നിർധന കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം ചെയ്തു

fairy tale

ബ്ലാങ്ങാട്: കടപ്പുറം പഞ്ചായത്ത് 4-ാം വാർഡ് കമ്മറ്റി നടത്തിയ 150 ൽ പരം നിർധന കുടുംബങ്ങൾക്കുള്ള റമദാൻ കിറ്റ് വിതരണവും ആദരിക്കലും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ വി എം മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു.  വാർഡ് പ്രസിഡന്റ് പി എം അബ്ദുൾ കരീം അദ്ധ്യക്ഷതവഹിച്ചു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സ്വാലിഹ ഷൗക്കത്തിനെ ചടങ്ങിൽ ആദരിച്ചു. ഇസ്മാഈൽ വാഫി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഉസ്മാൻ ദാരിമി പ്രാർത്ഥന നിർവ്വഹിച്ചു.

മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സുബൈർ തങ്ങൾ, ടി. കെ അബ്ദുൾ സലാം ഹാജി, എം. വി അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു. അബൂബക്കർ, ഹൈദരലി, റിഷാദ്, ആദിൽ, അഖിൽ, ഫിർദൗസ്, ആഫിദ് ബാബു, ഷറഫുദ്ദീൻ കൊട്ടാരം എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി. വാർഡ് ജനറൽ സെക്രട്ടറി കെ എ  കാസിം സ്വാഗതവും വാർഡ് മെമ്പർ അഡ്വ മുഹമ്മദ് നാസിഫ് നന്ദിയും പറഞ്ഞു.

planet fashion

Comments are closed.