mehandi new

പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ. പി. സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു

fairy tale

പുതുപൊന്നാനി :  നാടിന്റെ പൊതുവിദ്യാലയമായ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ. പി. സ്കൂളിൽ പഠനോത്സവം നടത്തി.  പൊന്നാനി യു. ആർ. സി. പരിശീലകൻ വി. കെ. അജയ്കുമാർ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു.

planet fashion

യു.ആർ.സി. പൊന്നാനി ബി. പി. ഒ. ഡോ. ഹരി ആനന്ദകുമാർ മുഖ്യാതിഥിയായി.  സീനിയർ അധ്യാപകൻ എം. ധനദാസ് ആശംസ നേർന്നു. പ്രഥമാധ്യാപിക വി. ജെ. ജെസ്സി സ്വാഗതവും എസ്. ആർ. ജി. കൺവീനർ സിനി നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളിൽ ജില്ലാ, ഉപജില്ലാ, സ്കൂൾ തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് ട്രോഫികൾ, മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ ഉദ്ഘാടകൻ, പ്രഥമാധ്യാപിക, പി.ടി.എ. പ്രസിഡന്റ് എന്നിവർ ചേർന്നു വിതരണം ചെയ്തു. കുട്ടികളുടെ പഠന മികവുകളുടെ പ്രദർശനവും പ്രകടനവും നടന്നു. അധ്യാപകരായ ആതിര, നുസ്രത്ത്, ഫാത്തിമ, പി.ടി.എ. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹൈറു, റംസി, ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.