mehandi new

പുന്ന നൗഷാദ് വധം – ഒരാൾ പിടിയിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

noushad murder accused mubinചാവക്കാട് : കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ട ഒരാള്‍ പിടിയില്‍. എടക്കഴിയൂർ നാലാംകല്ല് സ്വദേശി മുബിൻ ആണ് പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതിയെ തൃശൂരിൽ കൊണ്ടുപോയി ചോദ്യം ചെയ്തു വരികയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെയാണ് പുന്ന സെന്റില്‍ വെച്ച് നൗഷാദ് അടക്കം നാലു പേര്‍ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ബുധനാഴ്ച രാവിലെ നൗഷാദ് മരിക്കുകയായിരുന്നു. സംഭവം നടന്ന് നാലു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ലെന്നാരോപിച്ച് ഇന്ന് രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാവക്കാട് പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.