mehandi banner desktop
Chavakkad online

പുന്നയൂർക്കുളം പ്രവേശനോത്സവം ചെറായി ഗവ. യു.പി.സ്കൂളിൽ സംഘടിപ്പിച്ചു

Ft

പുന്നയൂർക്കുളം: ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്തുതല പ്രവേശനോത്സവം ചെറായി ഗവ.യു.പി.സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ടി.കെ.ഹസ്സൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് സ്നേഹ മോഹൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലതിക തുളസീദാസ് നവാഗതർക്ക് സമ്മാനം നൽകി വരവേറ്റു. എൽ.എസ്.എസ്. സ്കോളർഷിപ്പ് നേടിയ 7 വിദ്യാർത്ഥികൾക്ക് വാർഡംഗം ശോഭ പ്രേമൻ സമ്മാനങ്ങൾ നൽകി അനുമോദിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് എൻ. ഫൈസൽ, എസ്.എം.സി. ചെയർമാൻ കെ.വി. അജീഷ്, എസ്.എസ്.ജി. ചെയർമാൻ റാണാ പ്രതാപ് എന്നിവർ പ്രസംഗിച്ചു. പി.ജെ.ജയകൃഷ്ണൻ മാസ്റ്റർ സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപകൻ കെ.എൽ. മനോഹിത് സ്വാഗതവും സ്റ്റാഫ് പ്രതിനിധി മീന പോൾ നന്ദിയും പറഞ്ഞു. നവാഗതരെ പൂച്ചെണ്ടു കളും സമ്മാനങ്ങളും മധുരവും നൽകി വരവേറ്റു.

Jan oushadi

Comments are closed.