mehandi banner desktop
Chavakkad online

കാരുണ്യവഴിയിൽ അക്ഷരജാലകം തുറന്ന് സ​ർസ​യ്യി​ദ് സ്‌​കൂ​ൾ

Ft

പാ​വ​റ​ട്ടി: സ​ർസ​യ്യി​ദ് ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ക​രു​ണ​യു​ടെ നേ​ർ​ക്കാ​ഴ്ച​യാ​യി. ഡ​യാ​ലി​സി​സ് കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​സോ​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​ക്ക് വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും സ​മാ​ഹ​രി​ച്ച 10000 രൂ​പ കൈ​മാ​റി​യാ​ണ് പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ എം. ​നാ​സ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. മു​ഹ​മ്മ​ദ്, പ്രി​ൻ​സി​പ്പ​ൽ അ​ൻ​വ​ർ സാ​ദി​ഖ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ​ഫ സ​ഗീ​ർ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ വൈസ് പ്രസിഡന്റ് സി.കെ. ഹക്കീം ഇമ്പാർക്ക്, ട്രഷറർ വി. കാസിം, ട്രസ്റ്റി സി.എം. ജനിഷ്, ഐ.ടി. സ്റ്റാഫ് ഹിസാൻ എന്നിവർ ചേർന്ന് സഹായധനം ഏറ്റുവാങ്ങി.വിദ്യാർത്ഥികളിൽ കാരുണ്യവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സഹായധനം സമാഹരിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Jan oushadi

Comments are closed.