പുന്നയൂർക്കുളം കൂട്ടായ്മ പെയ്ൻ & പാലിയേറ്റീവും അൻസാർ കോളേജും സംയുക്തമായി പാലിയേറ്റീവ് ദിനം ആചരിച്ചു
പുന്നയൂർക്കുളം : പുന്നയൂർക്കുളം കൂട്ടായ്മ പെയ്ൻ & പാലിയേറ്റീവും അൻസാർ കോളേജും സംയുക്തമായി പാലിയേറ്റീവ് ദിനം ആചരിച്ചു. പ്രസിഡണ്ട് ഹുസൈൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ദിവാകരൻ പനന്തറ ആമുഖപ്രഭാഷണം നടത്തി. സിസ്റ്റർ അജി, ഷീല എന്നിവർ പാലിയേറ്റീവ് സന്ദേശം നൽകി. പ്രിൻസിപ്പാൾ കെ ജംഷീന സ്വാഗതവും കെ വി മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.
ജലീൽ ചന്ദനത്ത്, അബൂബക്കർ അണ്ടത്തോട്, മമ്മു കടിക്കാട്, പി കെ ഹാരിസ്, അഷ്റഫ് വാക്കുളത്തിൽ തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും നല്ല ജീവകാരുണ്യ പ്രവർത്തകനായി തെരഞ്ഞെടുക്കപ്പെട്ട ഹാരിസിനെ ഫലകം നൽകി ആദരിച്ചു. തുടർന്നു നടന്ന ഘോഷയാത്രയ്ക്ക് വിദ്യാർത്ഥികൾ നേതൃത്വം നൽകി. പ്രിൻസിപ്പാൾ കെ ജംഷീന സ്വാഗതവും കെ വി മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.
Comments are closed.