mehandi new

പുന്നയൂർക്കുളം വിപുലമായ കോവിഡ് ടെസ്റ്റിനും വാക്സിനേഷനുമുള്ള സൗകര്യമൊരുക്കണം – മുസ്ലിം യൂത്ത് ലീഗ്

fairy tale

അണ്ടത്തോട് : പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ കോവിഡ് 19 പടര്‍ന്ന് പിടിക്കുകയും വ്യാപനം വലിയ തോതില്‍ നടക്കുകയും ചെയ്ത സാഹചര്യത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ടെസ്റ്റിനുളള സൗകര്യമൊരുക്കാനും,വാക്സിനേഷന്‍ ആവശ്യമായ അളവില്‍ എത്തിക്കാനും അധികാരികള്‍ തയ്യാറാകണമെന്ന് മുസ്ലിം യൂത്ത് ലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

planet fashion

ഒന്നാം ഡോസ് സ്വീകരിച്ച് കാത്തിരിക്കുന്നവരുടെ ആശങ്ക തീര്‍ത്തുകൊടുക്കാന്‍ അധികാരികള്‍ തയ്യാറാകണം. ഇനിയും മെല്ലെപ്പോക്ക് നയമാണ് അധികാരികളുടെ ഭാഗത്ത് നിന്ന് സ്വീകരിക്കുന്നതെങ്കില്‍ സമര രംഗത്തിറങ്ങാന്‍ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി നിര്‍ബന്ധിതരാകുമെന്നും മുന്നറിയിപ്പ് നല്‍കി.

രോഗ വ്യാപനം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലാണ്. ജനങ്ങളെല്ലാം ഭീതിയിലുമാണ്. ഇതോടൊപ്പം മഴക്കാല രോഗങ്ങളും പടര്‍ന്ന് പിടിച്ചാല്‍ നാമമാത്രമായ അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പ്രയാസപ്പെടും. ആവശ്യമായ സ്റ്റാഫുകളെ നിയമിക്കുകയാണെങ്കിൽ വലിയ തോതിലുളള തിരക്ക് കുറക്കാന്‍ കഴിയും.

നാടിന്‍റെ ആവശ്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാൻ അധികൃതർ തയ്യാറാകണമെന്ന് മുസ്ലിം യൂത്ത് ലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് ഫാറൂക്ക് ചോലയിൽ , ജനറല്‍ സെക്രട്ടറി മുഖ്താര്‍ എ കെ, നിയോജകമണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ കെ സി എം ബാദുഷ എന്നിവർ ആവശ്യപ്പെട്ടു.

Jan oushadi muthuvatur

Comments are closed.