mehandi banner desktop
Chavakkad online

പുന്നയൂർ ഗ്രാമപഞ്ചായത്ത്‌ ഒമ്പതാം വാർഡ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

Ft

പുന്നയൂർ:  പുന്നയൂർ ഗ്രാമപഞ്ചായത്ത്‌ ഒമ്പതാം  വാർഡ് കുടിവെള്ള പദ്ധതി എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

Jan oushadi

ഒമ്പതാം വാർഡിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് നഗര സഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപയും പ്ലാൻ ഫണ്ട് 5 ലക്ഷം രൂപയും ചേർത്ത് 50 ലക്ഷം രൂപ ചിലവഴിച്ച് ഗ്രാമപഞ്ചായത്ത് മെമ്പരുടെ നേതൃത്വത്തിലുള്ള കുടിവെള്ള വിതരണ കമ്മിറ്റി പഞ്ചായത്തിന് കൈമാറിയ 2 സെൻ്റ് ഭൂമിയിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.  ഹമീദ് താനപറമ്പിലിന്റെ ഭൂമിയിൽ സ്ഥാപിച്ച കുഴൽ കിണറിൽ നിന്നാണ് ആവശ്യമായ വെള്ളം സൗജന്യമായി ശേഖരിക്കുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ, സ്ഥിരം സമിതി അധ്യക്ഷരായ കെ. എ. വിശ്വനാഥൻ, ഷമീം അഷറഫ്, എ.കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിസ്ന ലത്തീഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ. അറാഫത്ത്, രജനി, സെലീന നാസർ, റസീന ഉസ്മാൻ, ഷൈബ ദിനേശൻ, കുടുംബശ്രീ ചെയർപേഴ്സൺ അനിതാ സുരേഷ്, അസിസ്റ്റന്റ് എഞ്ചിനീയർ സി രഞ്ജി സേവിയർ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.