
എടക്കഴിയൂർ : വടക്കേകാട്, പുന്നയൂർ, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തുകളിൽ വീട്ടിൽ ക്വാറന്റീൻ സൗകര്യം ഇല്ലാത്തവർക്കായി ഡൊമിസിലിയറി കോവിഡ് കെയർ സെന്ററുകൾ തുറന്നു.

പുന്നയൂർക്കുളത്ത് ചെറായി സ്കൂളിലാണ് സൌകര്യം ഒരുക്കിയിട്ടുള്ളത്. 15 മുറികളിലായി 30 കിടക്കകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഭക്ഷണം കുടുംബശ്രീ പ്രവർത്തകർ എത്തിക്കും. എല്ലാ ദിവസവും ഡോക്ടറുടെ സേവനം ലഭ്യമാണ്. സ്കൂൾ പി.റ്റി.എയും സന്നദ്ധ സംഘടനകളും ഡിസിസി സെന്ററിന്റെ പ്രവർത്തനത്തിനു സഹായമാകുന്നുണ്ട്.
പുന്നയൂർ പഞ്ചായത്തിന്റെ സെന്റർ എടക്കഴിയൂർ ഗവ.എൽ.പി.സ്കൂളിൽ സജ്ജീകരിച്ചു.
വടക്കേകാട് പഞ്ചായത്തിന്റെ സെന്റർ വട്ടംപാടം ഐ.സി.എ ഹോസ്റ്റലിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവിടെ 40 കിടയ്ക്ക ഉണ്ട്. കേന്ദ്രം അടുത്ത ദിവസം തുറക്കുമെന്നും മേഖലയിലെ കോവിഡ് രോഗികൾക്ക് ആംബുലൻസ് സൗകര്യം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ഫസലുൽ അലി പറഞ്ഞു.

Comments are closed.