mehandi new

പുത്തൻകടപ്പുറം ഫിഷറീസ് കോളേജ് – താത്കാലിക സംവിധാനമൊരുക്കി കോഴ്‌സുകൾ ഉടൻ ആരംഭിക്കും

fairy tale

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ഫിഷറീസ് കോളേജ് നിർമ്മാണവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. കോളേജ് കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നതു വരെ ഫിഷറീസ് കോഴ്സുകൾ നടത്തുന്നതിന് താത്കാലിക സംവിധാനമൊരുക്കാൻ യോഗം തീരുമാനിച്ചു. പുത്തൻ കടപ്പുറം ഫിഷറീസ് ടെക്നിക്കൽ വിദ്യാലയത്തിലെ ഷീറ്റമേഞ്ഞ കെട്ടിടം എം എൽ എ ഫണ്ട് ഉപയോഗിച്ച് പുനർനിർമ്മിക്കും. കവാടം, ടോയ്ലെറ്റ് ബ്ലോക്ക്, ഓഫീസ് റൂം, രണ്ട് ക്ലാസ് റൂം എന്നിവ കെട്ടിടത്തിൽ ഉൾപ്പെടുത്തും. അതിന് വേണ്ട എസ്റ്റിമേറ്റ് ഒരാഴ്ചക്കുള്ളിൽ തയ്യാറാക്കി നൽകാൻ ചാവക്കാട് നഗരസഭാ എഞ്ചിനിയറിങ്ങ് വിഭാഗത്തെ ചുതമലപ്പെടുത്തി.

ഫിഷറീസ് കോളേജ് നിർമ്മാണത്തിനായി പുത്തൻ കടപ്പുറം ഫിഷറീസ് ടെക്നിക്കൽ വിദ്യാലയത്തിലെ പഴയ ഹോസ്റ്റൽ കെട്ടിടം പൊളിക്കാൻ ഫിഷറീസ് ഡയറക്ട്രേറ്റിൽ നിന്നും ഉടൻ അനുമതി ലഭ്യമാക്കാൻ എം എൽ എ അധികൃതർക്ക് നിർദ്ദേശം നൽകി. കെട്ടിടം പൊളിക്കാൻ വേണ്ട വിലനിശ്ചയിച്ച് അടിയന്തിരമായി ടെണ്ടർ നടപടി സ്വീകരിക്കണമെന്നും എം എൽ എ നിർദ്ദേശിച്ചു.

അരംഭിക്കേണ്ട ഫിഷറീസ് കോഴ്സുകൾ യോഗം ചർച്ച ചെയ്തു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് കോഴ്സ് ആരംഭിക്കാനാവശ്യമായ ലാപ് ടോപ് എം എൽ എ ഫണ്ട് ഉപയോഗിച്ച് വാങ്ങുമെന്ന് എം എൽ എ അറിയിച്ചു. എല്ലാ മാസവും ആദ്യവാരം പുരോഗതി വിലയിരുത്താൻ യോഗം ചേരുവാനും തീരുമാനിച്ചു.

ചാവക്കാട് പിഡബ്ലിയുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ചു. കുഫോസ് (Kerala University of Fisheries and Ocean Studies (KUFOS)) റിസർച്ച് ഡയറക്ടർ ദേവിക പിളൈ, ഫാക്കൽറ്റി ഡോ.എസ് സുരേഷ് കുമാർ, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ വി സുഗതകുമാരി, യൂണിവേഴ്സിറ്റി എഞ്ചിനീയർ എൻ കെ മുഹമ്മദ് കോയ, വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )

Royal footwear

Comments are closed.