Header

കടപ്പുറം മണത്തല മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഇടതു മുന്നണി നിലനിർത്തി – കെ. എം. അലി പ്രസിഡന്റ്

ചാവക്കാട് : കടപ്പുറം – മണത്തല മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഭരണ സമിതി തിരെഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥികളെ എതിരില്ലാതെ തിരെഞ്ഞെടുത്തു.
പുതിയ ഭരണ സമിതിയിലേക്ക് കെ. എം. അലി, കരിമ്പൻ സന്തോഷ്, എ. എ. ശിവദാസൻ, കുഞ്ഞാമ്പി നാരായണൻ, ചക്കര വിശ്വനാഥൻ, വടക്കൻ വിബീഷ്, വസന്ത വേണു, പ്രസന്ന വിശ്വനാഥൻ, നസീമ അയ്യൂബ് എന്നിവരെയാണ് തിരെഞ്ഞെടുത്തത്.മത്സ്യ തൊഴിലാളി ഫെഡറേഷൻ (CITU )സംസ്ഥാന കമ്മിറ്റി അംഗം കെ. എം. അലിയെ പ്ര സിഡന്റായി തിരെഞ്ഞെടുത്തു.

ഇലക്ട്രൽ ഓഫീസറായി മറിയാമ്മയും (FDO, ചാവക്കാട് ), റിട്ടേണിങ് ഓഫീസർ നിഷാൽ കെ. ബിയും (സീനിയർ കോപ്പറേറ്റീവ് ഇൻസ്‌പെക്ടർ, ചാവക്കാട്.) തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )

thahani steels

Comments are closed.