mehandi banner desktop
Chavakkad online

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: ഒരുമനയൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

Ft

ഒരുമനയൂർ: തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങളിൽ പ്രതിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന സമരത്തിൽ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.​പ്രതിഷേധ യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ കെ. ജെ. ചാക്കോ അധ്യക്ഷത വഹിച്ചു. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. എം. താഹിർ സമരം ഉദ്ഘാടനം ചെയ്തു.​മണ്ഡലം കോൺഗ്രസ് നേതാക്കളായ വി. പി. അലി, വി. ടി. ആർ. റഷീദ്, ഇ. വി. ജോൺസൺ, ശശികല കല്ലായിൽ, ബാലകൃഷ്ണൻ, ബാലൻ, വാർഡ് മെമ്പർമാരായ ഹിഷാം കപ്പൽ, ഹഫ്‌സത് അഷറഫ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. നിരവധി പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു.

Jan oushadi

Comments are closed.