mehandi banner desktop
Chavakkad online

ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Ft

​ഒരുമനയൂർ: ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തൃശൂർ അമല ആശുപത്രിയുമായി സഹകരിച്ച് ‘അൻസർ കെയർ’ എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ 52 പേർ രക്തം ദാനം ചെയ്തു.​പി.ടി.എ പ്രസിഡന്റ് നിഷാദ് മാളിയേക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടിഷ സുരേഷ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ടി.എൻ. സതീഷ് കുമാർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അമല ആശുപത്രിയിലെ ഡോ. വിനു വിബിൻ രക്തദാനത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് ബോധവൽക്കരണ പ്രഭാഷണം നടത്തി.​ജെ.ആർ.ആർ.സി ക്ലബ് അംഗങ്ങളും എൻ.എസ്.എസ് വോളന്റിയർമാരും ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രമ്യ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Jan oushadi

Comments are closed.