mehandi banner desktop
Chavakkad online

വാടാനപ്പള്ളി കൊലപാതകം; 2 കുട്ടികൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

Ft

വാടാനപ്പള്ളി : ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. വാടാനപ്പള്ളി സ്വദേശി ബിലാൽ, നിയമവുമായി പൊരുത്തപ്പെടാത്ത രണ്ടു പേരുമാണ് പിടിയിലായത്. ഈകേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിൻഷാദ് ഉൾപ്പെടെരണ്ട് പേരെ കൂടി പിടികൂടാനുണ്ട്. വാടാനപ്പള്ളി സ്വദേശിയായ സലാമിനെയാണ് കഴിഞ്ഞ ദിവസം ഫസൽ നഗർ കടപ്പുറത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിലും തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലുമാണ് സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

Jan oushadi

Comments are closed.