mehandi banner desktop
Chavakkad online

ഓട്ടോ തൊഴിലാളികൾക്കായി മോട്ടോർ തൊഴിലാളി ക്ഷേമനിധി ക്യാമ്പ് സംഘടിപ്പിച്ചു

Ft

ചാവക്കാട്: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ കുടിശ്ശിക നിവാരണം, ബോധവൽക്കരണം, പുതിയ അംഗത്വ രജിസ്ട്രേഷൻ എന്നിവയ്ക്കായി ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ഓഫീസിൽ ഏകദിന ക്യാമ്പ് നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എ.ടി. ജോസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഹരിദാസൻ അധ്യക്ഷത വഹിച്ചു. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസർ സഞ്ജയ് രജിസ്ട്രേഷന് നേതൃത്വം നൽകി. വിവിധ യൂണിയൻ നേതാക്കളായ എം.എസ്. ശിവദാസ്, എ.വി. ജാഫർ, കെ.എ. ജയതിലകൻ, ആനന്ദ് പണിക്കൻ, എ.കെ. അലി, വി.കെ. ഷാജഹാൻ, കെ.ആർ. രമേശ് എന്നിവർ സംസാരിച്ചു

Jan oushadi

Comments are closed.