mehandi banner desktop
Chavakkad online

എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ്.എസിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരേഡ് ടെസ്റ്റ് പൂർത്തിയായി

Ft

എടക്കഴിയൂർ: എസ്.എസ്.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് വർഷത്തെ എസ്.പി.സി (Student Police Cadet) പരിശീലനം വിജയകരമായി പൂർത്തിയാക്കിയ സൂപ്പർ സീനിയർ കേഡറ്റുകളുടെ പരേഡ് ടെസ്റ്റ് സമാപിച്ചു.പരിശീലന കാലയളവിൽ കേഡറ്റുകൾ നേടിയെടുത്ത ചിട്ടയായ അച്ചടക്കം, ഡ്രിൽ നൈപുണ്യം, നേതൃപാടവം എന്നിവ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പരേഡ് ടെസ്റ്റ് സംഘടിപ്പിച്ചത്. പരേഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകളെ അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും അഭിനന്ദിച്ചു. കമ്മ്യൂണിറ്റി പോലീസിങ്, സാമൂഹിക സേവനം, വ്യക്തിത്വ വികസനം എന്നിവ ലക്ഷ്യമിട്ട് വിജയകരമായി പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും ബാഡ്ജുകളും ഉടൻ വിതരണം ചെയ്യും.

Jan oushadi

Comments are closed.