mehandi new

കടലേറ്റം മഴ പെരിയമ്പലം ബീച്ചിൽ ലക്ഷങ്ങുടെ നാശനഷ്ടങ്ങൾ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

പെരിയമ്പലം : ശക്തമായ കടലേറ്റത്തിലും തുടർന്നുണ്ടായ മഴയിലും പഞ്ചായത്തിലെ വിനോദകേന്ദ്രമായ പെരിയമ്പലം ബീച്ചിൽ ലക്ഷങ്ങുടെ നാശനഷ്ടങ്ങൾ. തിരിച്ചെടുക്കാൻ കഴിയാത്തവിധം ബീച്ചിൽ നടത്തിയ നിർമാണപ്രവൃത്തികളെല്ലാം തകർന്നു. കഴിഞ്ഞവർഷമാണ് ബീച്ച് വികസനപദ്ധതികളുടെ ഭാഗമായി പഞ്ചായത്തും ജില്ലാ പഞ്ചായത്തും നിർമാണം നടത്തിയത്. ഇരിപ്പിടങ്ങൾ, അലങ്കാരക്കുടകൾ, വയോജന വിശ്രമകേന്ദ്രം എന്നിവ തകർന്നു. ബീച്ചിലേക്കുള്ള കട്ടവിരിച്ച നടപ്പാതയും തകർന്നുപോയിട്ടുണ്ട്.
മൺതിട്ടകൾ തകർന്ന്‌ നൂറുമീറ്ററോളം കടൽ ഇപ്പോൾ കയറിയിട്ടുണ്ട്. ബീച്ചിലെ കാറ്റാടിമരങ്ങളും തെങ്ങുകളും പൂർണമായും കടപുഴകി.
മഴ ശക്തമായ സമയങ്ങളിൽ അണ്ടത്തോട്, പെരിയമ്പലം ഭാഗങ്ങളിലെ വീടുകളും വെള്ളപ്പൊക്കത്തിലായിരുന്നു. ഈ ഭാഗങ്ങളിൽനിന്നുള്ള വെള്ളം ചെറുതോടുകൾ വഴി ബീച്ചിലേക്ക് ഒഴുക്കിവിട്ടിരുന്നു. ബീച്ചിലേക്കുള്ള ചെറുതോടുകളിൽ ഇപ്പോൾ മാലിന്യങ്ങൾ നിറഞ്ഞുകിടക്കുകയാണ്.
പെരിയമ്പലം, തങ്ങൾപ്പടി ഭാഗങ്ങളിൽ കടലേറ്റം കൂടുതലുള്ള പ്രദേശങ്ങളായതിനാൽ ഇനിയുള്ള ബീച്ച് വികസനപ്രവൃത്തികളും പ്രതിസന്ധിയിലായിരിക്കുകയാണ്. പെരിയമ്പലം ബീച്ചിൽ നടത്താനിരുന്ന വികസനപദ്ധതികൾ അണ്ടത്തോടു ഭാഗത്തേക്ക് മാറ്റനാണ് തീരുമാനമെന്ന് എ.ഡി. ധനീപ് പറഞ്ഞു. അണ്ടത്തോടു ഭാഗങ്ങളിൽ കറ്റാടിമരങ്ങളും തെങ്ങുകളും നിറഞ്ഞിരിക്കുന്നതിനാലും പെരിയമ്പലത്തെയപേക്ഷിച്ച് കൂടുതൽ തീരഭാഗമുള്ളതിനാലും സന്ദർശകരെ ആകർക്ഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. പെരിയമ്പലത്ത് അവസാനിക്കുന്ന തീരറോഡ് അണ്ടത്തോടുഭാഗത്തേക്കുകൂടി മുട്ടിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട് -പഞ്ചായത്ത് അതികൃതർ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.