mehandi new

പ്ലസ്ടു പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനം കൈവരിച്ച ഷെസ അബ്ദുൾ റസാക്കിന് രാജാ സ്കൂളിന്റെ ആദരം

fairy tale

ചാവക്കാട് : പഠനത്തിൽ മികവ് നേടുന്നതിനോടൊപ്പം ചിന്തിക്കുകയും അഭ്യസിക്കുകയും വേണമെന്ന് സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡൻ്റും സി.ബി.എസ്.ഇ സിറ്റി കോഡിനേറ്ററുമായ എം. ദിനേഷ് ബാബു വിദ്യാർത്ഥികളെ ഉത്ബോധിപ്പിച്ചു. ചാവക്കാട് രാജാ സ്ക്കൂളിൽ നടന്ന  ‘മെറിറ്റ് ഡേ 2025’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ മറ്റുള്ളവരുടെ ചിന്തകളുടെ അടിമകളാവരുത്, സ്വയം ആലോചിച്ചു നോക്കാതെ ഒരറിവും സ്വീകരിക്കരുത്. വലിയ മാർക്ക് വാങ്ങി ധാരാളം വിദ്യാർത്ഥകൾ പഠിച്ചിറങ്ങുന്നെണ്ടെങ്കിലും പഠിച്ച മേഖലയിൽ ജോലി ലഭിക്കുന്നവർ വളരെ വിരളമാണെന്നും നിലവിലെ വിദ്യാഭ്യാസ രീതിയുടെ പോരായ്മയാണതെന്നും അദ്ദേഹം പറഞ്ഞു. സി ബി എസ് ഇ പ്ലസ്ടു പരീക്ഷയിൽ 500 ൽ 498 മാർക്ക് നേടി ദേശീയ തലത്തിൽ രണ്ടാം സ്ഥാനം കൈവരിച്ച ഷെസ അബ്ദുൾ റസാക്കിനെ ചടങ്ങിൽ ആദരിച്ചു. സ്ക്കൂൾ പ്രിൻസിപ്പൽ ഷമീം ബാവ ആധ്യക്ഷത വഹിച്ചു. 

planet fashion

പന്ത്രണ്ടാം ക്ലാസ്സിലേയും പത്താം ക്ലാസ്സിലേയും ബോർഡ് പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. മാനേജിങ്ങ് ട്രസ്റ്റി അബ്ദുൾ റഫീക്ക്,  സ്കൂൾ മാനേജർ മധുസൂദനൻ എന്നിവർ സംസാരിച്ചു.  വിദ്യാർത്ഥികളായ റിദ ലിഷ സ്വാഗതവും ഫാത്തിമ ലിയാന നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.