രാജീവ് ഗാന്ധി ജന്മദിനം – കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ദേശീയ സദ്ഭാവന ദിനമായി ആചരിച്ചു

കടപ്പുറം : മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡൻ്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 80-ാം ജന്മവാർഷിക ദിനമായ ഇന്ന് കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ദേശീയ സദ്ഭാവന ദിനമായി ആചരിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ യോഗത്തിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. യോഗം ഡിസിസി സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.എ. നാസർ, അബ്ദുൾ റസാഖ്, അബ്ദുൾ മജീദ്. സി, ഷാലിമ സുബൈർ, സക്കീർ ചാലിൽ, ബോസ് വളൂരകായിൽ, ജലീൽ കൊട്ടിലിങ്ങൽ, ആച്ചി അബ്ദു, മുഹമ്മദ് കെ, അസീസ് വല്ലങ്കി, രഘു, അബൂബക്കർ പി. വി, ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.

Comments are closed.