സ്നേഹ സ്പർശം റംസാൻ കിറ്റ് വിതരണം നടത്തി

ചാവക്കാട് : സ്നേഹസ്പർശം കിറാമൻ കുന്നിന്റെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫിന്റെ ഭാഗമായി നൂറ്റി ഒന്ന് പേർക്ക് റംസാൻ കിറ്റ് വിതരണം നടത്തി.

തിരുവത്ര കിറാമൻകുന്നിൽ വെച്ച് നടന്ന പരിപാടി സ്നേഹസ്പർശം രക്ഷാധികാരി വി.സിദ്ദീഖ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.വി.ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ബഷീർ, വൈസ് പ്രസിഡന്റ് സലീം പരപ്പിൽ, ട്രഷറർ മുഹമ്മദ് സുധീർ, എ വി മജീദ്, കെ വി ഷാനവാസ്, അബ്ദുൽ ഖാദർ, പി കെ ഷംസുദ്ദീൻ, മനാഫ് കയ്യാലയിൽ, പി അബൂബക്കർ, മച്ചു സലീം, പി കെ മൊയ്തുട്ടി, എം.വി. ലത്തീഫ്, അബൂബക്കർ ജവാൻ എന്നിവർ സംസാരിച്ചു

Comments are closed.