mehandi new

നഗരസഭ വായനാവാരാചരണം 19 മുതല്‍

fairy tale

ചാവക്കാട്: നഗരസഭ വായനാവാരാചരണം 19 മുതല്‍ 26 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. വായനാദിനാചരണത്തിന്റ ഉദ്ഘാടനം 19ന് രാവിലെ 10ന് പാലയൂര്‍ എ.യു.പി സ്‌ക്കൂളില്‍ ചെറുകഥാകൃത്ത് അശോകന്‍ ചരുവില്‍ നിര്‍വ്വഹിക്കും. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഡോ.ലക്ഷ്മി ശങ്കര്‍ എന്നിവര്‍ പങ്കെടുക്കും. വായനാവാരത്തിന്റെ ഭാഗമായി നഗരസഭ പരിധിയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്‌നോത്തരി, കഥാരചന, കവിതാരചന മത്സരങ്ങള്‍ സംഘടിപ്പിക്കും. പ്രൈമറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരങ്ങള്‍ 22ന് രാവിലെ 11ന് മുതുവട്ടൂര്‍ ലൈബ്രറിയിലും ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരങ്ങള്‍ 25ന് ബ്ലാങ്ങാട് ബീച്ച് എല്‍.പി.സ്‌ക്കൂളിലും നടക്കും. 26ന് രാവിലെ 10ന് തിരുവത്ര മുനിസിപ്പല്‍ ലൈബ്രറിയില്‍ നടക്കുന്ന വായനാവാരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും.

Pharmacy wanted Chavakkad

Comments are closed.