mehandi banner desktop
Chavakkad online

മമ്മിയൂർ എൽ എഫ് സ്കൂളിൽ വായനാവാരാചരണത്തിന് തുടക്കം; ലക്ഷ്യം ‘നൂറു പുസ്തകങ്ങൾ’

Ft

മമ്മിയൂർ: ദേശീയ വായനാ ദിനത്തോടനുബന്ധിച്ച് മമ്മിയൂർ എൽ.എഫ്. സി.ജി.എച്ച്.എസ്. സ്കൂളിൽ (LFCGHSS ) വായനാവാരാചരണത്തിന് പ്രൗഢോജ്ജ്വല തുടക്കം. ‘നമുക്കും വായിക്കാം നൂറു പുസ്തകങ്ങൾ’ എന്ന ആശയമുയർത്തിപ്പിടിച്ച് വൈവിധ്യമാർന്ന പരിപാടികളോടെയാണ് വിദ്യാലയത്തിൽ വായനാവാരം ആഘോഷിക്കുന്നത്.​സ്കൂൾ പ്രധാനാധ്യാപിക വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ കൈമാറിക്കൊണ്ട് വായനാവാരാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡിജിറ്റൽ യുഗത്തിലും പുസ്തക വായനയുടെ പ്രാധാന്യം ഒട്ടും ചോർന്നുപോയിട്ടില്ലെന്നും, അറിവും സംസ്കാരവും വളർത്തുന്നതിനും വ്യക്തിത്വ വികാസത്തിനും വായന അനിവാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അധ്യാപകർ ഓർമ്മിപ്പിച്ചു.വായനാദിനത്തിന്റെ ഭാഗമായി കുട്ടികൾ സ്വയം തയ്യാറാക്കിയ പോസ്റ്ററുകളും പ്ലക്കാർഡുകളും വിദ്യാലയത്തിൽ പ്രദർശിപ്പിച്ചത് ശ്രദ്ധേയമായി. വരും ദിവസങ്ങളിലും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിപുലമായ മത്സരങ്ങളും പരിപാടികളും സ്കൂളിൽ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Jan oushadi

Comments are closed.