mehandi banner desktop

ഒരുമനയൂരിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

fairy tale

ചാവക്കാട്: ഒരുമനയൂരിൽ കാറിടിച്ച് ബൈക്ക് യാത്രികൻ ദാരുണമായി മരിച്ചു. തൈക്കടവ് സ്വദേശി മാളിയേക്കൽ നൗഷാദ് (55) ആണ് മരിച്ചത്.​ഇന്ന് പുലർച്ചെ വില്യംസിന് സമീപം ദേശീയപാത 66-ലെ സർവീസ് റോഡിലായിരുന്നു അപകടം. നൗഷാദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതവേഗതയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.​എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ മഹീന്ദ്ര ഹെക്ടർ കാർ, ഹൈവേയിൽ നിന്നും അമിതവേഗതയിൽ സർവീസ് റോഡിലേക്ക് പ്രവേശിക്കുകയും നിയന്ത്രണം വിട്ട് നൗഷാദിന്റെ ബൈക്കിൽ ഇടിക്കുകയുമായിരുന്നു. ബ്ലാങ്ങാട് ബീച്ചിൽ പ്രവർത്തിക്കുന്ന സിമന്റ് സ്ഥാപനത്തിലെ ഡ്രൈവറാണ് നൗഷാദ്. ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

planet fashion

മാതാവ് :കദീജ. ഭാര്യ: മുംതാസ്, മക്കൾ: മുൻഷാദ്, ഷംനാസ്, മുബീന. സഹോദരങ്ങൾ : നിഷാദ് മാളിയേക്കൽ, മനാഫ്, മുസ്തഫ, സിദ്ധീഖ്, ഫാത്തിമ, ഫൗസിയ, സറീന

Comments are closed.