mehandi banner desktop

ലഹരിവിരുദ്ധ ബോധവൽക്കരണവുമായി വാടാനപ്പള്ളി എക്സൈസ്: പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യുപി സ്കൂളിൽ സംവാദം സംഘടിപ്പിച്ചു

fairy tale

​ചാവക്കാട്: പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യുപി സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സമകാലീന വിഷയങ്ങളെ ആസ്പദമാക്കി ലഹരിവിരുദ്ധ ബോധവൽക്കരണ സംവാദം സംഘടിപ്പിച്ചു. വാടാനപ്പള്ളി എക്സൈസ് സർക്കിളിലെ സിവിൽ എക്സൈസ് ഓഫീസർ പി.എ. അഫ്സൽ പരിപാടിക്ക് നേതൃത്വം നൽകി.​ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും, ലഹരി പദാർത്ഥങ്ങളുടെ വ്യാപന രീതികളെക്കുറിച്ചും അദ്ദേഹം ക്ലാസെടുത്തു. തുടർന്ന് നടന്ന സംവാദത്തിൽ വിദ്യാർഥികൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. സോഷ്യൽ മീഡിയയും സിനിമകളും ലഹരി ഉപയോഗത്തെ എങ്ങനെ സ്വാധീനിക്കുന്നു, ലഹരി ഉപയോഗം മാനസികാരോഗ്യത്തെ ബാധിക്കുന്ന രീതി, ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാലയങ്ങളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ പദ്ധതിയുടെ പ്രസക്തിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.​സ്കൂൾ ഹെഡ്മിസ്ട്രസ് പി.കെ. റംല സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് സുഹാസ് ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്എംസി ചെയർമാൻ വി.എസ്. ഹാഷിം ആശംസകൾ നേർന്നു. അധ്യാപകരായ എസ്.കെ. പ്രിയ, എം.കെ. സലീം, എം.കെ. മഞ്ജു തുടങ്ങിയവർ സംബന്ധിച്ചു. വിദ്യാർഥികളും രക്ഷിതാക്കളുമടക്കം നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.

planet fashion

Comments are closed.