mehandi new

ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ – ജീവന്‍ തന്നെ അപകടത്തിലായേക്കും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ഹൃദയ ചികിത്സാ രംഗത്ത് എട്ടുവര്‍ഷംകൊണ്ട് തന്നെ അറിയപ്പെടുന്ന ഭിഷഗ്വരനായി മാറിയ ചാവക്കാട് സ്വദേശി ഡോ.ഷൌജാദ് മുഹമ്മദിനും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ആശുപത്രിക്കെതിരെയുമുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതോടെ നഷ്ടം നേരിട്ടത് നാട്ടുകാര്‍ക്ക്.
മാസങ്ങള്‍ക്ക് മുന്പ് അഞ്ചങ്ങാടി സ്വദേശി സി പി മുഹമ്മദ്‌ കോയ ഹയാത്ത് ആശുപത്രിക്കും ഡോ.ഷൌജാദിനും എതിരായി വാട്സ്ആപ്പിലൂടെ അയച്ച സന്ദേശമാണ് നാടാകെ പ്രചരിച്ചത്. എന്നാല്‍ തനിക്കുണ്ടായ തെറ്റിധാരണ മൂലമാണ് അങ്ങിനെ ഒരു സന്ദേശം പ്രചരിക്കാന്‍ ഇടയാക്കിയതെന്നും സംഭവത്തില്‍ ഖേദിക്കുന്നുവെന്നും കോയ പറഞ്ഞുവെങ്കിലും അത് വേണ്ടവിധം നാട്ടുകാരിലെത്തിയില്ല. എന്നാല്‍ ഇതിന്‍റെ ചുവടുപിടിച്ചു ആശുപത്രിക്കെതിരെയുള്ള വ്യാജ വാര്‍ത്തകള്‍ ഇപ്പോഴും വാട്സ്ആപ്പിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
ചാവക്കാട് നഗരത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയും അതിന്റെ സേവനവും ഉപയോഗപ്പെടുത്തുന്നതില്‍ നിന്നും ജനങ്ങളെ തടയുന്നതിന് ഈ വ്യാജ വാര്‍ത്തകള്‍ക്ക് അനല്പമായ പങ്കുണ്ട്. കേരളത്തിലെ തന്നെ പ്രശസ്തനായ കാര്‍ഡിയൊലാജിസ്റ്റിന്‍റെ സേവനവും ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് നഷ്ടമാവുകയാണ്.
വ്യാജ വാര്‍ത്തയുടെ നിര്‍മ്മിതി നടത്തിയ സി പി മുഹമ്മദിന്‍റെ ജീവന്‍ രക്ഷിക്കനായത് തന്നെ ഏറ്റവും അടുത്ത് തന്നെ ആശുപത്രിയും ഹൃദ്രോഗ വിദഗ്ദ്ധനും സേവന സന്നദ്ധമായി ഉണ്ടായിരുന്നത് കൊണ്ടാണ്. നെഞ്ചു വേദന അനുഭവപ്പെട്ടാല്‍ ഹൃദ്രോഗ ചികിത്സയുള്ള ഏറ്റവും അടുത്ത ആശുപത്രിയെ സമീപിക്കുക എന്നതാണു കരണീയം. ഏറ്റവും അടുത്ത് ലഭ്യമായ മെച്ചപ്പെട്ട സൗകര്യം ഉപേക്ഷിച്ച് ദൂരെയുള്ള ആശുപത്രികളിലേക്ക് പോകാന്‍ വ്യാജ വാര്‍ത്തകള്‍ കാരണമാകുമ്പോള്‍ അത് നാട്ടുകാരുടെ ജീവന്‍ തന്നെ അപകടത്തിലാക്കുകയാണ്. എന്നാല്‍ വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കാതെ പോസ്റ്റ്‌ ചെയ്തുപോയ തെറ്റായ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നതിനു തടയിടാന്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് ബന്ധപ്പെട്ടവര്‍

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.