യുഡിഎഫിന്റെ കാപട്യത്തെ തിരിച്ചറിയുക – നഗരസഭാ വികസന നേട്ടങ്ങൾ ഉയർത്തി എൽഡിഎഫ് ബഹുജന റാലിയും സംഗമവും
ചാവക്കാട് : യുഡിഎഫിന്റെയും തല്പരകക്ഷികളുടെയും വ്യാജ പ്രചരണങ്ങൾക്കെതിരെ ചാവക്കാട് നഗരസഭയുടെ വികസന നേട്ടങ്ങൾ അക്കമിട്ടു നിരത്തി എൽഡിഎഫ് ചാവക്കാട് മുനിസിപ്പൽ ബഹുജന സംഗമവും റാലിയും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ നിരന്തരം തുരങ്കം വെക്കുകയും പിന്നീട് വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ആക്ഷേപം ഉന്നയിക്കുകയും ചെയ്യുന്ന യുഡിഎഫിന്റെ കാപട്യത്തെ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടാണ് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ബഹുജന സംഗമവും റാലിയും സംഘടിപ്പിച്ചത്. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത റാലിയും സംഗമവും എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും ഗുരുവായൂർ നഗരസഭ ചെയർമാനുമായ എം കൃഷ്ണദാസ്, ഏരിയ സെക്രട്ടറി ടി ടി ശിവദാസ്, എ എച്ച് അക്ബർ, എം ആർ രാധാകൃഷ്ണൻ, നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്ക്, എ എ ശിവദാസൻ, പി ഷാഹു, എ കെ ജനാർദ്ദനൻ, പി കെ സൈതാലിക്കുട്ടി, എ എം മഹേന്ദ്രൻ, പി എസ് അശോകൻ, മാലിക്കുളം അബ്ബാസ്, കെ എച്ച് സലാം, സഫൂറ ബക്കർ എന്നിവർ സംസാരിച്ചു.
ഫോട്ടോ : എല്‍ ഡി എഫ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി നടത്തിയ ബഹുജന സംഗമവും റാലിയും എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
Comments are closed.