ബൈബിളും കുരിശു മാലയും നൽകി സ്നേഹസന്ദേശ യാത്രക്ക് പാലയൂരിൽ സ്വീകരണം

പാലയൂർ : തൃശൂർ എം പി ടി എൻ പ്രതാപൻ നയിക്കുന്ന സ്നേഹ സന്ദേശയാത്രക്ക് പാലയൂർ പള്ളി പരിസരത്ത് ചാവക്കാട് ടൗൺ മേഖലാ കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി. ബൈബിളും കുരിശു മാലയും നൽകി വിശ്വാസികൾ ജാഥാ ക്യാപ്റ്റൻ ടി എൻ പ്രതാപനെ സ്വീകരിച്ചു. ടൗൺ മേഖല പ്രസിഡന്റ് അനീഷ് പാലയൂർ മേഖല സെക്രെട്ടറി ഖലീൽഷ, ബ്ലോക്ക് സെക്രട്ടറി ആർ കെ നൗഷാദ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റിഷി ലാസർ, പി വി പീറ്റർ, ചാവക്കാട് നഗരസഭ കൗൺസിലർ സുപ്രിയ രാമചന്ദ്രൻ, ബൂത്ത് പ്രസിഡന്റ് എ ടി മുഹമ്മദലി, വാർഡ് പ്രസിഡന്റ് മുജീബ് സി എം, എ എം നജീബ്, ഫസലുദ്ധീൻ, മനാഫ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

Comments are closed.