mehandi new

മദ്യ ശാലകൾ ആറിരട്ടിയാക്കി വർധിപ്പിക്കണമെന്ന ശുപാർശ തള്ളിക്കളയണം – മദ്യ വിരുദ്ധ ജനകീയ മുന്നണി

fairy tale

ചാവക്കാട് : സംസ്ഥാനത്ത് നിലവിലുള്ള മദ്യ ശാലകൾ ആറിരട്ടിയാക്കി വർധിപ്പിക്കണമെന്ന എക്സൈസ് കമ്മീഷണറുടെ ശുപാർശ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാനതലത്തിൽ നടത്തിയ സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി ജനകീയമുന്നണിയുടെ ചാവക്കാട് താലൂക്ക് കമ്മിറ്റി ചാവക്കാട് താലൂക്ക് ഓഫീസിനു മുൻപിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.

planet fashion

താലൂക്ക് കൺവീനർ തോമസ് ചിറമ്മൽ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭാ മുൻ കൗൺസിലറും ചാവക്കാട് പൗരാവകാശ വേദിയുടെ പ്രസിഡണ്ടുമായ നൗഷാദ് തെക്കുംപുറം ധർണ ഉദ്ഘാടനം ചെയ്തു.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്താഖ് അലി മുഖ്യപ്രഭാഷണം നടത്തി. മദ്യ നിരോധന സമിതി ജില്ലാ കമ്മിറ്റി അംഗം വി.സിദ്ദീഖ് ഹാജി, ഇൻകാസ് ദുബായ് സ്റ്റേറ്റ് സെക്രട്ടറി സാദിഖലി, ജോസഫ് പേരകം, സുഹാസ് വെളിയങ്കോട് എന്നിവർ പ്രസംഗിച്ചു.

Ma care dec ad

Comments are closed.