mehandi new

റെഡ് റോസ് വുമൺ എംപവർമെൻറ് ട്രസ്റ്റ് ‘ചെമ്പനീർ’ കുടുംബസംഗമം സംഘടിപ്പിച്ചു

fairy tale

അണ്ടത്തോട് : സാമൂഹിക, സാംസ്‌കാരിക, കാർഷിക, വിനോദ മേഖലയിൽ സ്‌ത്രീകളുടെ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്ന വെളിയങ്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് റോസ് വുമൺ എംപവർമെൻറ് ചാരിറ്റബിൾ ട്രസ്റ്റ് കുടുംബസംഗമം നടത്തി. ചെമ്പനീർ സംഗമം എന്നപേരിൽ നടത്തിയ കുടുംബസംഗമം എൻ കെ അക്ബർ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. സ്‌ത്രീസമൂഹത്തിന് തുല്യത ഉറപ്പുവരുത്താൻ വെളിയങ്കോട് റെഡ് റോസ് പോലെയുള്ള കൂട്ടായ്‌മകൾ നടത്തുന്ന പ്രവർത്തനം മാതൃകയും നാളെയുടെ ചരിത്രത്തിന്റെ ഭാഗമായി മാറുമെന്നും എംഎൽഎ പറഞ്ഞു. 

planet fashion

വെളിയങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു. പൊന്നാനി എംഇഎസ് കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രൊഫ. വി കെ അക്ബർ മുഖ്യാതിഥിയായിരുന്നു. ടി പി ശബരീഷ്‌കുമാർ, കെ ടി ഹനീഫ്, സലീം വെളിയങ്കോട്, കെ മൊയ്‌തുണ്ണി, റംല ഹനീഫ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനവിതരണവും നടന്നു.

Jan oushadi muthuvatur

Comments are closed.