mehandi new

മതരാഷ്ട്ര വാദം സമസ്തക്കില്ല, മത വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യമുണ്ടാവണം : ജിഫ്രി തങ്ങൾ

fairy tale

ചാവക്കാട്: മതരാഷ്ട്ര വാദം സമസ്തയുടെ നയമല്ലെന്നും മത വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം രാജ്യത്തുണ്ടാവണമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ പ്രചരണാർഥം സംഘടിപ്പിക്കുന്ന ശതാബ്ദി സന്ദേശയാത്രക്ക്  ചാവക്കാട് നൽകിയ തൃശ്ശൂർ ജില്ലാ തല   സ്വീകരണ സമ്മേളനത്തിൽ സന്ദേശ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  മതം സംരക്ഷിക്കപ്പെടാൻ ആവശ്യമായ സഹകരണം നൽകുന്നവരോട് സമസ്ത ചേർന്ന് നിൽക്കും. രാജ്യം നന്മക്കായി ആവശ്യമായ ഓരോ കാര്യങ്ങൾക്കും സമസ്തയുടെ ഇടപെടലുണ്ടാകും. രാജ്യത്തിന്റെ ഭരണഘടനക്ക് എതിരായ ഒരു പ്രസ്താവനയും സമസ്തയുടെ ഭാഗത്ത് നിന്ന് ഇതുവരെയുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. എസ്.ഐ.ആർ വിഷയത്തിൽ പൗരത്വം ഉറപ്പ് വരുത്താൻ ജനങ്ങൾക്ക് ഉദ്ബോധനം നൽകണമെന്നും  തങ്ങൾ പറഞ്ഞു. ഏതെങ്കിലും വിഭാഗത്തെ പുറം തള്ളാനോ അടിച്ചമർത്താനോ ആരുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടാകരുത്. തിരിച്ചായാൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും തങ്ങൾ മുന്നറിയിപ്പ് നൽകി.

planet fashion

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേവലം ഒരു മുസ്ലിംങ്ങളുടെ മാത്രമല്ല, ഹൈന്ദവരും കൃസ്ത്യാനികളും മതമുള്ളവരും ഇല്ലാത്തവരുമായവരുടേയും ഹൃദയത്തിൽ വേരുറച്ച സംഘടനയാണ്. മതത്തിൽ വെള്ളം ചേർക്കുന്ന കള്ള ത്വരീഖത്തുകളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

സ്വീകരണ സമ്മേളനം എ.ഐ.സി.സി സെക്രട്ടറി ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് അബ്ദുൾ ഖാദർ മുസ്ലിയാർ പൈങ്കണ്ണിയൂർ അധ്യക്ഷനായി. എൻ.കെ അക്ബർ എം.എൽ.എ മഖ്യാഥിതിയായി. സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ശതാബ്ദി സന്ദേശം നൽകി. ജാഥാ ഉപനായകൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ജാഥാ ഡയറക്ടർ കെ. ഉമർ ഫൈസി മുക്കം, ജാഥാ കോർഡിനേറ്റർ അബ്ദസലാം ബാഖവി വടക്കേക്കാട്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ്, അഡ്വ. വി.ആർ അനൂപ്, കെ.എസ് ഹംസ എന്നിവർ സംസാരിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി, ആബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, നൗഷാദ് ബാഖവി ചിറയിൻകീഴ് എന്നിവർ വിഷയാവതരണം നടത്തി. സ്വാഗത സംഘം വർക്കിംങ്് ചെയർമാൻ അബൂബക്കർ ഫൈസി ചെങ്ങമനാട് സ്വാഗതവും സിദ്ദീഖ് ഫൈസി മങ്കര നന്ദിയും പറഞ്ഞു. സമസ്തയെ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശനവും കേരളാ ഖിസ്സപ്പാട്ട് സംഘത്തിന്റെ സീറാ പാരായണവും നടന്നു.

സമസ്ത കേന്ദ്ര മുശാവറ അഗങ്ങളായ വാക്കോട് മൊയ്തീൻ കുട്ടി മുസ് ലിയാർ, ഒളവണ്ണ അബൂബക്കർ ദാരിമി, അസ്ഗറലി ഫൈസി പട്ടിക്കാട്, ബഷീർ ഫൈസി ചീക്കോന്ന്, അബ്ദുൽ ഗഫൂർ ആൻവരി മുതൂർ, ജാഥാ അസി. കോർഡിനേറ്റർ കെ. മോയിൻ കുട്ടി മാസ്റ്റർ, എസ്.കെ.ജെ.ക്യു ജില്ലാ പ്രസിഡന്റ് സുലൈമാൻ ദാരിമി ഏലംകുളം, ജന.സെക്രട്ടറി ഇസ്മായിൽ റഹ്മാനി, ട്രഷറർ സുലൈമാൻ ദാരിമി കടവ്വല്ലൂർ, എസ്.കെ.ജെ.എം ജില്ലാ പ്രസിഡന്റ് വി. മൊയ്ദീൻകുട്ടി മുസ്ലിയാർ, ജന. സെക്രട്ടറി വി. എം ഇല്യാസ് ഫൈസി,  ട്രഷറർ വി. വി മൊയ്ദീൻ മുസ്ലിയാർ, എസ്.എംഎഫ്  ജില്ലാ ജന.സെക്രട്ടറി അബ്ദുൽ കരീം ഫൈസി പൈങ്കണ്ണിയൂർ, ട്രഷറർ സി. കെ കുഞ്ഞിതങ്ങൾ, എസ്.കെ.എം.എം.എ ജില്ലാ പ്രസിഡന്റ് ത്രീസ്റ്റാർ കുഞ്ഞിമുഹമ്മദ് ഹാജി, ജംഇയ്യത്തുൽ മുദരിസീൻ ജില്ലാ പ്രസിഡന്റ് സുലൈമാൻ അൻവരി കരുപടന്ന, ജന സെക്രട്ടറി ഡോ. അബ്ദുൽ ലത്തീഫ് ദാരിമി അൽ ഹൈത്തമി, എസ്.വൈ.എസ് ജില്ലാ ജന. സെക്രട്ടറി പി.പി മുസ്തഫ മൗലവി, എം.പി കുഞ്ഞിക്കോയ തങ്ങൾ, എസ്. കെ. എസ്. എസ് .എഫ് ജില്ലാ പ്രസിഡന്റ് ശരീഫ് ദാരിമി ചിറമനങ്ങാട്, ജന. സെക്രട്ടറി മുനവിർ ഫൈറൂസ് ഹുദവി, ട്രഷറർ ശാഹുൽ ഹമീദ് റഹ്മാനി, എസ്.ഇ.എ  ജില്ലാ പ്രസിഡന്റ് ഉമർ മുള്ളൂർക്കര,  ജന. സെക്രട്ടറി ഷാഹിദ് കോയ തങ്ങൾ, അൻവർ മുഹ് യുദ്ദീൻ ഹുദവി, ഇബ്രാഹിം അൻവരി പഴയന്നൂർ, മുജീബ്, സി.പി മുഹമ്മദ് ഫൈസി വെള്ളാങ്ങല്ലൂർ, കബീർ ഫൈസി പുത്തൻചിറ, അബ്ദുൽ ഖാദർ ദാരിമി തൈക്കാട് തുടങ്ങിയവർ സംബന്ധിച്ചു

Comments are closed.