Header

ഡിജിറ്റൽ, എയർകണ്ടീഷൻ സൗകര്യങ്ങളോടെ നവീകരിച്ച എടക്കഴിയൂർ ഗവ എൽ പി സ്കൂൾ മെയ് 31 ന് നാടിന് സമർപ്പിക്കും

ചാവക്കാട് : ഡിജിറ്റൽ, എയർകണ്ടീഷൻ സൗകര്യങ്ങളോടെ നവീകരിച്ച എടക്കഴിയൂർ ഗവ. എൽ. പി.സ്കൂൾ മെയ് 31 ന് നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെയ് 31 ചൊവ്വാഴ്ച വൈകിട്ട് നാലിന് നവീകരിച്ച സ്കൂളിന്റെ ഉദ്ഘാടനം എൻ. കെ. അക്ബർ എംഎൽഎ നിർവഹിക്കും.

പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി. വി. മദന മോഹൻ മുഖ്യാതിഥിയായും പ്രശസ്ത സിനിമാതാരം ശിവജി ഗുരുവായൂർ വിശിഷ്ടാതിഥിയായും പങ്കെടുക്കും. പുന്നയൂർ പഞ്ചായത്ത് ഭരണസമിതിയുടെ “എല്ലാ വിദ്യാലയങ്ങളും മികവിലേക്ക് “എന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായി ആദ്യവർഷം നവീകരണത്തിനായി ജിഎൽപി സ്കൂളാണ് തെരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായി എഴുപത്തിയാറു ലക്ഷത്തി നാല്പത്തിനായിരം രൂപ വകയിരുത്തുകയും ഇതിനകം 54 ലക്ഷം രൂപ ചെലവഴിച്ചുമാണ് ആധുനിക സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് ഭരണസമിതി വിദ്യാലയത്തിന്റെ ഒന്നാംഘട്ട നവീകരണം പൂർത്തീകരിച്ചത്.

എയർ കണ്ടീഷൻ ചെയ്ത ഡിജിറ്റൽ ക്ലാസ് റൂമുകൾ, നിലവാരമുള്ള ടോയ്‌ലറ്റുകൾ, മികച്ച നിലവാരമുള്ള ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി. വി. സുരേന്ദ്രൻ പറഞ്ഞു. വൈസ് പ്രസിഡന്റ് സലീന നാസർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. എ. വിശ്വനാഥൻ മാസ്റ്റർ, എ. കെ. വിജയൻ, ഷെമീം അഷറഫ്, സ്കൂൾ ഹെഡ്മിസ്ട്രസ് പി. എ. ജെബി, പി ടി എ പ്രസിഡന്റ് കെ. എ. സാലിഹ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

thahani steels

Comments are closed.