വർഗ്ഗീയതക്കെതിരെ പ്രതിരോധം – കോൺഗ്രസ്സ് നേതൃത്വം നൽകും
ചാവക്കാട് : സമൂഹത്തെ വിഭജിക്കുന്ന വർഗ്ഗീയതക്കെതിരെ പ്രതിരോധം തീർക്കാൻ മഹാത്മാ ഗാന്ധിയുടെയും, ജവാഹർലാൽ നെഹ്‌റുവിന്റെയും പിന്മുറക്കാരായ കോൺഗ്രെസ്സുകാർ നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.
വർഗ്ഗീയതക്കെതിരെയുള്ള യൂത്ത് കോൺഗ്രസിന്റെ ഇന്ത്യ യുണൈറ്റഡ് ക്യാമ്പയിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുനിസിപ്പൽ സ്‌ക്വയറിൽ സംഘടിപ്പിച്ച ഐക്യ സദസ്സ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എച്ച്.എം നൗഫൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ സി. എ ഗോപപ്രതാപൻ, ഉമ്മർ മുക്കണ്ടത്ത്, ഡിസിസി ജനറൽ സെക്രട്ടറി പി യതീന്ദ്രദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ മുസ്താഖലി, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കെ. നവാസ്, ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് എം.എസ് ശിവദാസ്, മൽസ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വി സുരേന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ കെ.വി ഷാനാവാസ്, സി മുസ്താഖലി, ഒ.കെ.ആർ മണികണ്ഠൻ, ഷാജി പൂക്കോട്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ എം.പി മുനാഷ്, തബ്ഷീർ മഴുവഞ്ചേരി എന്നിവർ പ്രസംഗിച്ചു.
Comments are closed.