mehandi new

കടലില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥിയെ രക്ഷിച്ച യുവാക്കള്‍ക്ക് നാടിന്റെ ആദരം

fairy tale

പുന്നയൂർക്കുളം: കടലില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ സാഹസികമായി രക്ഷിച്ച യുവാക്കള്‍ക്ക് നാടിന്റെ ആദരം. അണ്ടത്തോട് കുമാരന്‍പടി ചെട്ട്യാം വീട്ടില്‍ ഗണേശന്റെ മകന്‍ അഭിനേശ് (17) ആണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. അണ്ടത്തോട് അണ്ടിപ്പാട്ടില്‍ നൗഷാദിന്റെ നേതൃത്വത്തില്‍ ചെറുനമ്പി അലി, ഹസ്ക്കര്‍ ചാലില്‍, ഹരിദാസന്‍, എം.എം ഷെഫീഖ്, ഷെഫീഖ് ചാലില്‍, അഫ്‌സല്‍ ചെറുനമ്പി, ഷൗക്കത്ത് പാലക്കല്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അണ്ടത്തോട് വി പി മാമു സ്മാരക പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് വാർഡ് മെമ്പർ പി.എസ്. അലിയുടെ നേതൃത്വത്തിൽ നടത്തിയ ആദരം പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ കെ നിഷാര്‍ അധ്യക്ഷത വഹിച്ചു. വടക്കേക്കാട് എസ്എച്ച്ഒ ആർ. ബിനു രക്ഷപ്രവര്‍ത്തനം നടത്തിയവരെ ആദരിച്ചു. 

planet fashion

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. കെ. ബക്കർ, മൂസ ആലത്തയിൽ, എ. കെ. മൊയ്തുണ്ണി, പ്രവീൺപ്രസാദ്, അബ്ദുസമദ് തുടങ്ങിയവർ സംസാരിച്ചു. വിവിധ ക്ലബ്ബ് സംഘടന പ്രതിനിധികളായ നവാസ് ഐനിക്കൽ, സുഹൈൽ അബ്ദുള്ള, ദിവാകരൻ പനന്തറ, മുജീബ് കെ.എം, ഷാഹു കിഴക്കൂട്ട്, ജാഫർസാദിക്ക് ചോലയിൽ, മുജീബ് കുന്നമ്പത്ത് തുടങ്ങിയവർ സംബന്ധിച്ചു. വാർഡ് മെമ്പർ പി.എസ്. അലി സ്വാഗതവും ബുഷറ നൗഷാദ് നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.