mehandi new

റോയൽ ഫർണിച്ചറിന്റെ നവീകരിച്ച ഷോറൂം ചാവക്കാട് പ്രവർത്തനമാരംഭിച്ചു

fairy tale

ചാവക്കാട് : ഫർണിച്ചർ വ്യാപാര രംഗത്ത് 34 വർഷത്തെ സേവന പാരമ്പര്യമുള്ള റോയൽ ഫർണിച്ചറിന്റെ നവീകരിച്ച ഷോറൂം ചാവക്കാട് പ്രവർത്തനമാരംഭിച്ചു. ഏനാമാവ്  റോഡിൽ ബസ്സ്റ്റാൻഡിനടുത്ത് പിലാക്കൽ പ്ലാസ എന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് വിശാലമായ ഷോറൂം പ്രവർത്തനമാരംഭിച്ചത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ  ഉദ്ഘാടനം നിർവഹിച്ചു. ചാവക്കാട് മഹല്ല് ഖത്തീബ് ഉമ്മർ ഫൈസി, കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ, വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കൻ, ചാവക്കാട് നഗരസഭ കൗൺസിലർമാരായ കെ.വി. ഷാനവാസ്, ഫൈസൽ കാനാമ്പുള്ളി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.എച്ച് റഷീദ്, ആർ.വി. മജീദ്, ആർ.വി. അബ്ദുറഹീം, ഫിറോസ് തൈപറമ്പിൽ, അനീഷ്‌ പാലയൂർ, നൗഷാദ് നെടുപറമ്പിൽ, മുനീർ എം, ഷമീർ പി ബി, ശംസുദ്ധീൻ എൻ കെ തുടങ്ങീ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നറുക്കെടുപ്പിലൂടെ നിരവധി പേർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചാവക്കാട് മേഖലയിലെ ആദ്യകാല ഫർണിച്ചർ സ്ഥാപനങ്ങളിൽ ഒന്നാണ് റോയൽ ഫർണിച്ചർ. രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന റോയൽ അഹമ്മു തുടക്കം കുറിച്ച സ്ഥാപനം മകൻ നൗഷാദ് അഹമ്മുവാണ് നടത്തി വരുന്നത്. ഉപഭോക്താക്കളുടെ മനസ്സിനിണങ്ങിയ ഫർണിച്ചറുകൾ മിതമായ നിരക്കിൽ ഉത്തരവാദിത്വത്തോടെ സ്വന്തം നിർമ്മാണശാലയിൽ തയ്യാറാക്കി നൽകുന്നു എന്നതാണ് സ്ഥാപനത്തിന്റെ പ്രത്യേകത.

planet fashion

 തേക്ക് തടിയിൽ നിർമ്മിച്ച ഫർണീച്ചറുകൾക്കാണ് സ്ഥാപനം മുൻതൂക്കം നൽകുന്നത്. വീടുകൾ ആശുപത്രികൾ തുടങ്ങി കെട്ടിടങ്ങളിലെ വുഡ് ഇന്റീരിയൽ വർക്കുകൾ പ്രമുഖ ഇന്റീരിയൽ ഡിസൈനർമാരുടെ മേൽനോട്ടത്തിൽ ചെയ്തു കൊടുക്കുന്നതായും സ്ഥാപന ഉടമ നൗഷാദ് അഹമ്മു പറഞ്ഞു. സ്ഥാപനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 88 91 21 35 39 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Comments are closed.