mehandi new

സഹായ കാട്ടിൽ ആറാം വാർഷികം വ്യാഴാഴ്ച

fairy tale

planet fashion

ചാവക്കാട് : സഹായ കാട്ടിൽ ആറാം വാർഷികം ആഗസ്റ്റ് 18 ന് വ്യാഴാഴ്ച തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡൻ്റ് വി കെ അബ്ദുൽ സലീം, വി കെ സുനജാൻ, പി വി റിയാസ്, വി കെ മുഹസിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകീട്ട് 3 മണിക്ക് മണത്തല പള്ളി ഖത്തീബ് ഖമറുദ്ധീൻ ബാദുഷ തങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് കുടുംമ്പ സദസ്, അനുമോദനം, അവാർഡ് ദാനം എന്നിവ നടക്കും
പി എം എ ഗഫുർ മുഖ്യ പ്രഭാഷണം നടത്തും.

വിവിധ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ബ്‌ളാങ്ങാട് കാട്ടില്‍ മഹല്ലിലെ നൂറിൽ പരം അംഗങ്ങളുള്ള കൂട്ടായ്മയാണ് സഹായ. മഹല്ലിലെ ജീവകാരുണ്യ രംഗത്ത് വലിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സംഘടനക്കു സാധിച്ചു.
തൊഴില്‍ സഹായം. വിവാഹ സഹായം. മെഡിക്കല്‍ സഹായം. ആലംബഹീനർ രോഗികള്‍ എന്നിവർക്കുള്ള പ്രതിമാസ പെണ്‍ഷന്‍. വിദേശത്ത് തൊഴില്‍പരമായി സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന അംഗങ്ങൾക്കുള്ള സഹായങ്ങള്‍ തുടങ്ങി അഞ്ച് വര്‍ഷം കൊണ്ട് 75 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങൾ സംഘടന നടത്തിയിട്ടുണ്ട്.

Macare 25 mar

Comments are closed.