സഹോദയ കിഡ്സ് ഫെസ്റ്റ് – അമൽ സ്കൂളിന് രണ്ടാം സ്ഥാനം

തൃശ്ശൂർ: തൃശ്ശൂർ സഹോദയ കിഡ്സ് ഫെസ്റ്റ് ജനുവരി 8 വ്യാഴാഴ്ച ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്നു. പ്രധാന വേദിയായ സ്കൂൾ ഓഡിറ്റോറിയത്തിൽ വര്ണാഭമായ സമാപന സമ്മേളനം അരങ്ങേറി. അമൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ നാലകത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് ഡി5 ജൂനിയർ വിജയി മാസ്റ്റർ ചൈതികിന്റെ പ്രകടനം കാണിക്കളെ ആവേശത്തിലാക്കി. തൃശ്ശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് ഡോ. ദിനേശ് ബാബു അധ്യക്ഷതയും സെക്രട്ടറി വസന്ദ മാധവൻ നന്ദിയും നിർവഹിച്ചു.

ഗുരുകുലം പബ്ലിക് സ്കൂൾ വെങ്കിനിശ്ശേരി, ലെ മർ പബ്ലിക് സ്കൂൾ തൃപ്രയാർ എന്നിവർ ഓവറോൾ കിരീടം നേടി. അമൽ ഇംഗ്ലീഷ് സ്കൂൾ ചമ്മന്നുർ, ദേവമാതാ സി എം ഐ പബ്ലിക് സ്കൂൾ തിരുവമ്പാടി, ചിന്മയ വിദ്യാലയ കൊലഴി എന്നിവർ രണ്ടാം സ്ഥാനവും അറഫ ഇംഗ്ലീഷ് സ്കൂൾ ആറ്റൂർ, ഐ ഇ സ് പബ്ലിക് സ്കൂൾ ചിറ്റിലപ്പിള്ളി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാറ്റഗറി 1 ൽ ഗുരുകുലം പബ്ലിക് സ്കൂൾ വെങ്കിനിശ്ശേരി, ലെ മർ പബ്ലിക് സ്കൂൾ തൃപ്രയാർ, ദേവമാതാ സി എം ഐ പബ്ലിക് സ്കൂൾ തിരുവമ്പാടി, ചിന്മയ വിദ്യാലയ കൊലഴി, പാറമേക്കാവ് വിദ്യ മന്ദിർ, ഹിറ ഇംഗ്ലീഷ് സ്കൂൾ കൈപ്പമംഗലം, ഒന്നാം സ്ഥാനവും അമൽ ഇംഗ്ലീഷ് സ്കൂൾ ചമ്മന്നുർ, ഭാരതിയ വിദ്യ പീഠം സ്കൂൾ അടാട്ട് , നിർമല മാദ സെൻട്രൽ സ്കൂൾ ഈസ്റ്റ് ഫോർട്ട് തൃശ്ശൂർ, ഐ ഇ സ് പബ്ലിക് സ്കൂൾ ചിറ്റിലപ്പിള്ളി, അറഫ ഇംഗ്ലീഷ് സ്കൂൾ ആറ്റൂർ, രണ്ടാം സ്ഥാനവും സെന്റ് പോൾസ് പബ്ലിക് സ്കൂൾ കുര്യച്ചിറ, അമല മേരി റാണി പബ്ലിക് സ്കൂൾ തൃശ്ശൂർ, സി സ് എം സെൻട്രൽ സ്കൂൾ എടശ്ശേരി, ഭാരതിയ വിദ്യ ഭവൻസ് സ്കൂൾ കാഞ്ഞാണി, ബി വി ബി വിദ്യ മന്ദിർ കൊടുങ്ങല്ലൂർ, ഗുഡ് ഷേപ്പേർഡ് സി എം ഐ സ്കൂൾ കുന്നംകുളം, സെന്റ് എലിസബത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ തൃശ്ശൂർ എന്നിവർ മൂന്നാം സ്ഥാനവും നേടി.

Comments are closed.