mehandi new

സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം: പ്രചരണ സൈക്കിൾ റാലി സംഘടിപ്പിച്ചു

fairy tale

വടക്കേക്കാട് : സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വടക്കേകാട് റെയ്ഞ്ച് എസ് ബി വി ( സുന്നി ബാല വേദി ) സൈക്കിൾ റാലി സംഘടിപ്പിച്ചു. എസ് ബി വി ചെയർമാൻ ശാകിർ ഫൈസി, കൺവീനർ സ്വാദിഖ് അൻവരി എന്നിവർ നേതൃത്വം നൽകി. റെയ്ഞ്ച് മാനേജ്മെൻറ് സെക്രട്ടറി അബ്ദുൽ ഗഫൂർ ചമ്മന്നൂർ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.

planet fashion

പ്രസിഡന്റ് ഹസൻ ഫൈസി, ജനറൽ സെക്രട്ടറി നവാസ് റഹ്മാനി, പരീക്ഷ ബോർഡ് ചെയർമാൻ അശ്റഫ് മൗലവി, അബ്ദു റഹ്മാൻ ഹിശാമി എന്നിവർ യാത്രാ അംഗങ്ങളായി. കല്ലിങ്ങൽ ഖിദ്മതുൽ ഇസ്ലാം മദ്റസയിൽ സമാപിച്ച റാലിക്ക് സ്വാലിഹ് അൻവരി ചേകന്നൂർ സമസ്ത ശതാബ്ദി സന്ദേശം നൽകി. ഫൈസൽ റഹ്മാനി, റെയ്ഞ്ചിലെ വിവിധ മദ്റസകളിലെ ഉസ്താദുമാർ പങ്കെടുത്തു.

Comments are closed.