mehandi new

സമസ്ത 100-ാം സ്ഥാപക ദിനം ആചരിച്ചു

fairy tale

ചാവക്കാട്: സമസ്ത നൂറാം സ്ഥാപക ദിനം ചാവക്കാട് മേഖലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു.  അമ്പതോളം മദ്‌റസകളിലും സമസ്തയുടെ മറ്റു  സ്ഥാപനങ്ങളിലും പതാക ഉയർത്തൽ, ഗ്രാൻഡ് അസംബ്ലി, സമാധാന സംഗമം, മധുരവിതരണം എന്നിവ നടന്നു.  സമസ്ത, കേരള മുസ്‌ലിം ജമാഅത്ത്,  എസ് ജെ എം, എസ് എം എ,  എസ് വൈ എസ്, എസ് എസ് എഫ് , എസ് ബി എസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

planet fashion

ചാവക്കാട് സമസ്ത സെന്ററിൽ സമസ്ത മേഖല പ്രസിഡന്റ് ഇസ്ഹാഖ് ഫൈസി പതാക ഉയർത്തി. കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് ഹൈദ്രോസ് കോയ തങ്ങൾ പ്രാത്ഥന നിർവ്വഹിച്ചു. എസ് വൈ എസ് ജില്ലാ നേതൃത്വം അബ്ദുൾ വാഹിദ് നിസാമി ഉദ്ഘാടനം ചെയ്തു. എസ് എം എ ജില്ലാ സെക്രട്ടറി ആർ വി എം ബശീർ മൗലവി, കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി ഐ എം മുഹമ്മദ്, എസ് ജെ എം പ്രസിഡന്റ് സയ്യിദ് ഹുസൈൻ തങ്ങൾ, സെക്രട്ടറി അബ്ദുൾകരീം അസ്‌ലമി, എസ്  വൈ എസ് സെക്രട്ടറി അബ്ദുൾ അസീസ് ഫാളിലി, എസ് എസ് എഫ് പ്രസിഡന്റ് ബാദുഷ സഖാഫി, നേതാക്കളായ ഇസ്മാഈൽ മുസ്‌ലിയാർ, അബൂബക്കർ മുസ്‌ലിയാർ, അശറഫ് സഖാഫി, പി ടി അബൂബക്കർ, തുടങ്ങിയവർ സംസാരിച്ചു.

Comments are closed.