mehandi new

സംഘ്പരിവാർ സർക്കാർ രാജ്യത്തെ കാർന്നുതിന്നുന്ന കാൻസർ – കെ എസ് നിസാർ

fairy tale

അണ്ടത്തോട്: ഒരുവശത്ത് ഭരണഘടനയെ അട്ടിമറിക്കാൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവരുന്ന നിയമങ്ങൾ ചുട്ടെടുക്കുന്നു, മറുവശത്ത് രാജ്യസുരക്ഷ അപടപ്പെടുത്തി അതിൻ്റെ പേരിൽ മുസ്ലിം വേട്ട നടത്തുകയും ചെയ്യുന്ന സംഘ്പരിവാർ സർക്കാർ രാജ്യത്തെ കാർന്നു തിന്നുന്ന കാൻസറാണെന്ന് വെൽഫെയാർ പാർട്ടി തൃശൂർ ജില്ലാപ്രസിഡണ്ട്  കെ എസ് നിസാർ. ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കാനും ഭിന്നിപ്പിച്ചു ഭരിക്കാനും ഭീകരാകമണങ്ങൾക്ക് അവസരമൊരുക്കുകയാണ് ആർ എസ് എസ് ചെയ്യുന്നതെന്ന് നിസാർ അഭിപ്രായപ്പെട്ടു. വെൽവെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച സാഹോദര്യ പദയാത്രയുടെ സമാപന പൊതുസമ്മേളനം അണ്ടത്തോട് സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു നിസാർ. സാദിഖ് തറയിൽ അദ്ധ്യക്ഷത വഹിച്ചു. 

planet fashion

സൈനുദ്ധീൻ ഖാലിദ്, അബ്ദുസ്സമദ് അണ്ടത്തോട്,  മുഹമ്മദ് യൂസുഫ് എന്നിവർ പ്രസംഗിച്ചു. ഹുസൈൻ അണ്ടത്തോട് സ്വാഗതം പറഞ്ഞു. 

പനന്തറ സെൻ്ററിൽ  നിന്ന് മുസ്തഫാ കമാലിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പദയാത്ര മണ്ഡലം പ്രസിഡണ്ട് ഫൈസൽ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഒ കെ റഹീം പതാക കൈമാറി. വിവിധ സ്വീകരണ വേദികളിൽ കരീം മുടവത്തയിൽ, സിറാജ്പാപ്പാളി, ജലാൽ ചമ്മണ്ണൂർ, ഉമർ കടിക്കാട് തുടങ്ങിയർ സംസാരിച്ചു. 

Macare 25 mar

Comments are closed.